2019 വിടപറയുമ്പോൾ , ഈ വർഷം എനിക്ക് പണി തന്ന രണ്ട് മഹാന്മാർ ... !


" സോളമന്റെ മണവാട്ടി സോഫിയ " എന്ന ചിത്രത്തിന്റെ ഡയറക്റ്റർ M. സജീഷ് ,  പ്രൊഡ്യൂസർ ആന്റണി ഇരിങ്ങാലക്കുട . 

സോളമന്റെ മണവാട്ടി സോഫിയ എന്ന മൂവിയുടെ സ്റ്റോറി ഈ ചിത്രത്തിന്റെ ഡയറക്റ്റർ സജീഷിന്റെതാണ് .   സ്ക്രീൻപ്ലേയും ഡയലോഗും ഞാനാണ് എഴുതിയത് . 104 സീനുകൾ ഉള്ള തിരക്കഥയിൽ ഏതെങ്കിലും ഒരു സീൻ സജീഷ് ക്രിയേറ്റ് ചെയ്തു എന്നവകാശപ്പെടാൻ അവാനാകില്ല എന്ന് എനിക്കുറപ്പിച്ചു പറയാൻ കഴിയും എങ്കിലും ,  ഒരു കള്ളനും അത്രപെട്ടെന്ന് തന്റെ കള്ളത്തരം ഏറ്റു പറയില്ല എന്ന മുൻകാല ചരിത്രങ്ങൾ ,  ഇതിലും സംഭവിക്കും എന്ന് എനിക്കറിയാഞ്ഞിട്ടല്ല. 

എന്നിരുന്നാലും എനിക്കുണ്ടായ ഈ അനുഭവം ,  ഞാൻ വിഡ്ഢിയാക്കപ്പെട്ടു എന്ന നാണക്കേടിൽ മറച്ചു വെച്ചാൽ ,  അത് ഈ ഉഡായിപ്പുകൾക്ക് പ്രചോദനവും ,  എന്നെപ്പോലെയുള്ളവർക്ക് വീണ്ടും ചൂഷണം ചെയ്യപ്പെടാനുള്ള  സാധ്യതയും തുറന്നിടും എന്നതിനാൽ കൂടിയാണ് ഈ തുറന്നെഴുത്ത് . 

എഴുതിക്കൊടുക്കുന്ന സീനുകൾ മൂന്നാലാവർത്തി വായിച്ചു പഠിക്കുന്നതല്ലാതെ,  എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഉൾക്കൊള്ളാൻ അവനു (സജീഷിന് ) കഴിഞ്ഞിട്ടില്ല എന്ന് ,  പതിനാലു ദിവസത്തെ വാഗമൺ ഷൂട്ടിങ് അനുഭവത്തിൽ "എനിക്കും " മനസ്സിലാക്കാൻ സാധിച്ചതിനാൽ ...  -

ആറേഴ് വർഷത്തെ പരിചയത്തതിന്റെ അടിസ്ഥാനത്തിൽ, രണ്ട് രണ്ടര വർഷം മുൻപ് ഈ സ്റ്റോറിയുമായി ഒരു ഷോർട്ട് ഫിലിമിന് സ്ക്രിപ്റ്റ് എഴുതണം എന്ന് പറഞ്ഞ് വന്ന സജീഷിന് " എനിക്ക് എന്റെ അന്ന മതി " എന്നപേരിൽ ഷോർട്ട് ഫിലിമിനായി സ്ക്രിപ്റ്റ് എഴുതി കൊടുത്തു . അന്ന് ഒരു രൂപ തരികയോ ഞാൻ ആവശ്യപ്പെടുകയോ ചെയ്തില്ല . എന്നാൽ റൈറ്ററുടെ സ്ഥാനത്ത് അവൻ ,  അവന്റെ പേര് വെച്ചത് കാരണം  -

ഈ ഫെബ്രുവരിയിൽ (2019)വീണ്ടും വിളിച്ച് ഈ സ്റ്റോറി തന്നെ ബിഗ് സ്‌ക്രീനിൽ ചെയ്യാൻ സഹകരിക്കണം എന്ന് പറഞ്ഞപ്പോൾ ,  ആദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും,  വീണ്ടും വീണ്ടും വിളിച്ചതിന്റെ അടിസ്ഥാനത്തിലും ,  കുറച്ച് ഫൈനാൻസ് പ്രോബ്ലം ഉള്ളതിനാലും , മാർച്ച് പത്തൊൻപതാം തീയതി പൊന്നുരുന്നിയിൽ ഉള്ള ഓർക്കിഡ് കോർട്ട് ,  9D യിൽ ഇരുന്ന് എഴുത്ത് ആരംഭിക്കുകയും ഏപ്രിൽ 18 ന് സ്ക്രിപ്റ്റ് പൂർത്തിയാക്കി കൊടുക്കുകയും ചെയ്തു . (ആന്റണി ഇരിഞ്ഞാലക്കുട ഉൾപ്പെടെ ആരെയും എഴുത്ത് മുറിയിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് സജീഷ് പറഞ്ഞത് ,  എന്ത് ഉദ്ദേശത്തിൽ ആണെന്ന്  എനിക്ക് മനസ്സിലാകാഞ്ഞിട്ടല്ല )

 പോസ്റ്ററിൽ റൈറ്ററുടെ സ്ഥാനത്ത് അവന്റെ പേരായിരുന്നിട്ടും ഞാൻ എഴുതാൻ തയ്യാറായത് എനിക്ക് പൈസയുടെ ആവശ്യം ഉള്ളത്കൊണ്ട് മാത്രം ആയിരുന്നു. 

(എഴുത്തിനിടക്ക് ഈസ്റ്ററിന് 10000 രൂപയും, വാഗമൺ ഷൂട്ടിൽ 14 ദിവസം സഹകരിച്ചു തിരിച്ചു പോരാൻ നേരം 1000 രൂപയും പിന്നീട്  ഒരു 3000 രൂപയും തന്നു .) 

തുടർന്നുള്ള ഷെഡ്യൂളിൽ ഷൂട്ടിന് പോകേണ്ടതില്ലെന്നു തീരുമാനിക്കാൻ കാരണം ആദ്യ ഷെഡ്യൂളിലെ അനുഭവത്തിൽ ,  ഈ സ്ക്രിപ്റ്റിനോട് ഡയറക്റ്റർ എന്ന നിലക്ക് നീതി പുലർത്താൻ സജീഷിന് ആകില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ട് കൂടിയാണ് . 

മാത്രമല്ല,  പൈസയുടെ കാര്യത്തിൽ എന്തോ ഒരു കള്ളക്കളി മനസ്സിലാക്കി  ,  പ്രൊഡ്യൂസർ ആയ ആന്റണി ഇരിങ്ങാലക്കുടയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ,  തനിക്കൊന്നും അറിയില്ലല്ലോ എന്ന് അയ്യാൾ കൈ മലർത്തി. 

ഈ സിനിമയുടെ ആവശ്യത്തിനായി അയ്യാൾ എടുത്ത,  അയ്യാൾകൂടി ഒപ്പം ഉണ്ടായിരുന്ന  ഫ്‌ളാറ്റിൽ എന്താണ് നടന്നിരുന്നത് എന്ന് അയാൾക്ക് അറിയില്ല എന്ന് പറയുമ്പോൾ ..... 

മാത്രമല്ല, എല്ലാ പ്ലാനിങ്ങുകളും കഴിഞ്ഞ് പോസ്റ്ററും ഡിസൈൻ ചെയ്ത് ഷൂട്ടിങ് ഡേറ്റും ഫിക്സ് ചെയ്ത്,  ഷൂട്ട് തുടങ്ങുന്നതിന്  വെറും നാൽപ്പതു ദിവസത്തിനു മുൻപ് മാത്രം സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയ ഒരു പ്രൊജക്റ്റിന്റെ ,  പ്ലാനിങ് സമയത്ത് സജീഷ് അവതരിപ്പിച്ച സ്റ്റോറി സഞ്ചരിക്കുന്ന വഴികളും, പിന്നീട് പൂർത്തിയായ സ്ക്രിപ്റ്റും വായിക്കുന്ന ഒരു സാധാരണക്കാരന് മനസ്സിലാകുന്ന കാര്യം,  ഇരുപത് വർഷം മലയാളം ഫിലിം ഇന്റസ്ട്രിയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി ഉണ്ടായിരുന്ന ഒരാൾക്ക് മനസ്സിലായില്ല എന്ന് പറയുമ്പോൾ ,  ഇരുപത് വർഷം ഇന്റസ്ട്രിയിൽ " മറ്റെന്തോ " പണിയാണ്  ചെയ്തിരുന്നത് എന്ന എന്റെ സംശയം തീർച്ചയായും തികച്ചും സ്വാഭാവികം മാത്രം . 

തന്റേതായ ഒരു മൊട്ടുസൂചി മറ്റൊരുവൻ കൈക്കലാക്കിയാൽ ഉറക്കം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ എന്റെ അദ്ധ്വാനം കവർന്നവർക്കെതിരെ  ഇങ്ങനെയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ... 

ഇനിയും കുറെ പറയണം എന്നുണ്ടെങ്കിലും,  2020 ൽ ഇതുപോലെയുള്ള പുഴുക്കുത്തുകളുടെ മുന്നിൽ എന്നെ കൊണ്ടു പെടുത്തരുതേ എന്ന പ്രാർത്ഥനയോടെ........ 
       സാജൻ ഇനോച്ചൻ 

ഒരാൾ അതിരാവിലെ എഴുനേറ്റ് നിസ്‌കരിക്കാൻ പള്ളിയിൽ പോകുന്നവൻ , അടുത്തയാൾ എല്ലാ ആഴ്ചയിലും അട്ടപ്പാടിയിൽ ധ്യാനത്തിന് പോകുന്നയാൾ.... 
ഇതെന്ത് പ്രഹസനം ആണ് സജീ...... !

NB :
ആരുടെയെങ്കിലും അദ്ധ്വാനത്തിൽ  ഒരു ഉളുപ്പും ഇല്ലാതെ സ്വന്തം പേര് വെക്കുന്നത് ,  - അത് ഞാനായാൽ പോലും - കഴിവാണ് എന്ന് കരുതരുത് , അത് തൊലിക്കട്ടിയാണ്. തൊലിക്കട്ടി എന്നത് ഒരു തന്തക്ക് പിറന്നവന്റെ  മേന്മയല്ല , മറിച്ച്  പല തന്തമാർക്ക് പിറന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് . 





Comments

Popular posts from this blog